ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ വന്‍ ഹിമപാതത്തില്‍ രണ്ട് മരണം. ബുധനാഴ്ച സ്‌കീ റിസോര്‍ടിന്റെ മുകള്‍ ഭാഗങ്ങളിലുണ്ടായ വന്‍ ഹിമപാതത്തില്‍ രണ്ട് പോളിഷ് സ്‌കീയര്‍മാരാണ് മരിച്ചത്. കുടുങ്ങിക്കിടന്ന 21 വിനോദസഞ്ചാരികളെ പിന്നീട് രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
കണ്ടെടുത്ത പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ നിയമ നടപടിക്രമങ്ങള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്‌കീ ചരിവുകള്‍ക്ക് പേരുകേട്ടതും എല്ലാ ശൈത്യകാലത്തും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതുമായ അഫര്‍വത്ത് മേഖലയിലെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ മറ്റ് 19 പേരെ ബാരാമുള്ള ജില്ലാ പൊലീസിന്റെ ടീമുകള്‍ രക്ഷപ്പെടുത്തി. ഇവരെ ഗുല്‍മാര്‍ഗിനടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
നിരവധി ആളുകള്‍ ദുരന്തം സംഭവിക്കുന്നത് കണ്ടു. 'ഞങ്ങളുടെ കണ്‍മുന്നില്‍ മരണത്തിന്റെ മുഖം കണ്ടു. 20 അടി ഐസ് മതില്‍ സ്‌കീയര്‍മാര്‍ക്ക് മേല്‍ പതിക്കുകയും അവര്‍ അതിനടിയില്‍ പെടുകയും ചെയ്തു. ഇതെല്ലാം പ്രകൃതിയുടെ ക്രോധത്തെക്കുറിച്ചാണ്,' കര്‍ണാടകയില്‍ നിന്നുള്ള അഖിലേന്‍ഡ്യാ കോണ്‍ഗ്രസ് കമിറ്റി അംഗം ദീപക് ചിഞ്ചോര്‍ പിടിഐയോട് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ വിദൂരമായ പദ്ദര്‍ പ്രദേശത്ത് ഹിമപാതമുണ്ടായി. എന്നാല്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഭരണകൂടം ഹിമപാത മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
Keywords: News,National,India,Kashmir,Death,Video,Social-Media,Death,Travel & Tourism,Tourism, Two Polish skiers killed as massive avalanche hits upper reaches of Gulmarg ski resort; scary video caught on cameraScary #Avalanche in #Gulmarg some skiers are believed to be trapped
— Weatherman Shubham (@shubhamtorres09) February 1, 2023
That avalanche comes from Hapath Khud side
Casualties also reported 🙏🏻#Baramulla #Kashmir pic.twitter.com/TPVQL6aM3Q