Follow KVARTHA on Google news Follow Us!
ad

Viral Photo | രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്‍ഡ്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് തുര്‍കി വനിത; വൈറലായി ചിത്രം

Turkey-Syria Earthquake: Turkish Woman Thanks Indian Army Personnel In A Special Way For Helping Them#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) തുര്‍കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും തിങ്കളാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂകമ്പത്തില്‍ 21,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും. നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് റിപോര്‍ട്. ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍കിക്ക് ലോകത്തിന്റെ പല കോണുകളില്‍ നിന്നാണ് സഹായഹസ്തവുമായി എത്തിയത്. 

ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്‍ഡ്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന തുര്‍കി വനിതയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്‍ഡ്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'വി കെയര്‍' എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.

ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍കിയെയും സിറിയയെയും സഹായിക്കാന്‍ ഇന്‍ഡ്യ ആരംഭിച്ച 'ഓപറേഷന്‍ ദോസ്തി'ന് കീഴില്‍, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡികല്‍ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തേ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

News,National,India,New Delhi,Indian,Army,help,Turkey,Earthquake,Top-Headlines,Latest-News,Trending, Turkey-Syria Earthquake: Turkish Woman Thanks Indian Army Personnel In A Special Way For Helping Them


ഓപറേഷന്‍ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് തുര്‍കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, മൊബൈല്‍ ഹോസ്പിറ്റല്‍ എന്നിവ ഉള്‍പെടെ ഓപറേഷന്‍ ദോസ്തിന്റെ ഭാഗമാണ്. 

Keywords: News,National,India,New Delhi,Indian,Army,help,Turkey,Earthquake,Top-Headlines,Latest-News,Trending, Turkey-Syria Earthquake: Turkish Woman Thanks Indian Army Personnel In A Special Way For Helping Them

Post a Comment