ഇടുക്കി: (www.kvartha.com) ചോദ്യം ചെയ്യുന്നതിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് മൂന്നാറില്‍ ടിടിസി വിദ്യാര്‍ഥിനി പ്രിന്‍സിയെ വെട്ടിപ്പരുക്കേല്‍പിച്ചെന്ന കേസില്‍ അറസ്റ്റിലായ ആല്‍വിന്‍. പ്രിന്‍സിയെ തനിക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു എന്നാണ് ആല്‍വിന്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ആല്‍വിന്റെ മൊഴി:
ചെറുപ്പം മുതലുള്ള സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്ന ഇഷ്ടം തമാശ രൂപത്തില്‍ പ്രിന്‍സിയോട് പറഞ്ഞുവെങ്കിലും പറ്റില്ല എന്ന മറുപടിയാണ് അവളില്‍ നിന്നും ഉണ്ടായത്.
പ്രായപൂര്‍ത്തിയായ ശേഷം പ്രിന്‍സിയോട് അമിത സ്നേഹം കാണിച്ച് എത്തിയെങ്കിലും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പൂലര്‍ത്തണമെന്നായിരുന്നു അവളുടെ മറുപടി. ഒരിക്കല്‍ പോലും പ്രിന്‍സി തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ല. എന്നെങ്കിലും പ്രിന്‍സിക്ക് തന്റെ സ്നേഹം മനസിലാകുമെന്ന് കരുതി താന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ പ്രിന്‍സി തന്നെ പൂര്‍ണമായി ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഇതോടെയാണ് മരണത്തിലെങ്കിലും ഒന്നാവെമെന്ന് കരുതി മൂന്നാറിലെത്തി പ്രിന്‍സിയെ ആക്രമിച്ചത്.
ടിടിസി വിദ്യാര്‍ഥിനിയെ വെട്ടിപരുക്കേല്‍പ്പിച്ചെന്ന കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി ആല്‍വിനെ (23) കൈ ഞരമ്പ് മുറിച്ച നിലയിലാണ് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയത്. പാലക്കാട് നിന്ന് മൂന്നാറില്‍ എത്തിയ ആല്‍വിന്‍, പ്രിന്‍സി പഠിക്കുന്ന സ്ഥാപനം മനസിലാക്കി പുറത്തിറങ്ങുന്നതിനായി കാത്തുനിന്നു. ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പിന്നാലെ കൂടിയ ശേഷം കത്തി ഉപയോഗിച്ച് ആല്‍വിന്‍ തലയില്‍ വെട്ടുകയായിരുന്നു.
താമസ സ്ഥലമായ നിര്‍മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവന്‍ ഹോടെലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട ആല്‍വിനെ ഞരമ്പ് മുറിച്ച നിലയില്‍ പഴയ മൂന്നാര്‍ സിഎസ്ഐ പള്ളിക്ക് സമീപത്തുവെച്ച് ടൂറിസ്റ്റ് ഗൈഡുമാരാണ് കണ്ടെത്തിയത്.
Keywords: TTC student attacked case: Accused Alvin cried in front of police, Idukki, News, Police, Statement, Hospital, Treatment, Attack, Kerala.