Rescued | പാറക്കൂട്ടത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ വലതുകൈ കുടുങ്ങി; ഒടുവില്‍ രക്ഷകരായി അഗ്നിരക്ഷാസേന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) പാറക്കൂട്ടത്തിനിടയില്‍ കൈ കുടുങ്ങിയയാള്‍ക്ക് രക്ഷകരായി വിഴിഞ്ഞം അഗ്നിരക്ഷാസേന. പനത്തുറ തീരത്ത് കടല്‍ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവേ കുടുങ്ങിയ തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
Aster mims 04/11/2022

ഞായറാഴ്ച വൈകിട്ട് പനത്തുറ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തുകള്‍ക്കൊപ്പമെത്തിയ ബിനുവിന്റെ മൊബൈല്‍ ഫോണ്‍ കടല്‍ ഭിത്തിയിലെ പാറക്കൂട്ടത്തിനിടെ വീഴുകയായിരുന്നു. മൊബൈല്‍ എടുക്കാന്‍ ശ്രമിക്കവെ കയ്യുടെ ചുമല്‍ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കല്‍ കൂട്ടത്തിനിടയിലായി തലകീഴായി കിടന്നു. ഇതെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടെ കുടുങ്ങിയതെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. 

Rescued | പാറക്കൂട്ടത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ വലതുകൈ കുടുങ്ങി; ഒടുവില്‍ രക്ഷകരായി അഗ്നിരക്ഷാസേന


തുടര്‍ന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു ഏഴംഗ ഫയര്‍ ഫോഴ്‌സ് സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തിന്. 

ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ അലി അക്ബര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ ഷിബി, ആര്‍ അനീഷ്, എസ് പി അനീഷ്, കിരണ്‍, ഡ്രൈവര്‍ സുരേഷ്, ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവരുള്‍പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords:  News,Kerala,State,Thiruvananthapuram,help,Mobile Phone,Youth,Local-News, Trying to pick up mobile phone that fell on rock right hand got stuck; Fire force came to rescue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script