Follow KVARTHA on Google news Follow Us!
ad

Assaulted | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡന്‍മാര്‍ കൂട്ടിരിപ്പുകാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് ആരോപണം

Trivandrum Medical college wardens assaulted those who came with patients #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡന്‍മാര്‍ കൂട്ടിരിപ്പുകാരെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കൂട്ടിരിപ്പുകാരായ യുവാക്കള്‍ക്കാണ് ഒപിക്കുള്ളില്‍ ട്രാഫിക് വാര്‍ഡന്‍മാരുടെ മര്‍ദനമേറ്റതെന്നാണ് വിവരം. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപംവെച്ച് ആക്രമണത്തിനിരയായത്. 

ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാര്‍ഡന്‍മാര്‍ ചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടും മെഡികല്‍ കോളജ് പൊലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് ഇവര്‍ ആരോപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്കെത്തിയതെന്നാണ് വിവരം.

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാന്‍ വന്നവരാണ് മര്‍ദനത്തിനിരയായതെന്നാണ് വിവരം. പുറത്തുപോയി വന്ന ഇവര്‍ ഒപി കവാടത്തിലൂടെ ആശുപത്രിക്കകത്തേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. 

News,Kerala,State,Thiruvananthapuram,Complaint,Allegation,Assault,Police,Medical College,hospital,attack,Local-News, Trivandrum Medical college wardens assaulted those who came with patients

അതേസമയം ഒപിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡികല്‍ കോളജ് പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Complaint,Allegation,Assault,Police,Medical College,hospital,attack,Local-News, Trivandrum Medical college wardens assaulted those who came with patients 

Post a Comment