Follow KVARTHA on Google news Follow Us!
ad

Accidental Death | റോഡിലെ കുഴിയില്‍ വീഴാതിരിക്കാനായി ബൈക് വെട്ടിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഓടോ റിക്ഷയ്ക്കടിയില്‍പെട്ട് 68കാരന് ദാരുണാന്ത്യം

Trivandrum: 68 year old man died in road accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ബൈക് തെന്നിമറിഞ്ഞ് എതിരെവന്ന ഓടോ റിക്ഷക്കടിയില്‍പെട്ട് വയോധികന്‍ മരിച്ചു. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനില്‍ ഗംഗാധരന്‍ (68) ആണ് മരിച്ചത്. ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്പാ മുട്ടത്ത് വച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു അപകടം. 

റോഡിലെ കുഴിയില്‍ വീഴാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ ബൈക് തെന്നിമറിഞ്ഞ് എതിരെവന്ന ഓടോ റിക്ഷക്കടിയില്‍പെട്ടാണ് ദാരുണഅപകടം നടന്നത്. ഭാര്യ രാജേശ്വരിയെ ബൈകിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന  ഓടോ റിക്ഷയ്ക്കടിയില്‍പെടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ നെയ്യാറ്റിന്‍കര ജെനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗാധരനെ രക്ഷിക്കാനായില്ല.

News,Kerala,State,Accident,Accidental Death,Transport,Road,Auto & Vehicles,Vehicles,Local-News,Allegation, Trivandrum: 68 year old man died in road accident


സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള അപകട ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദളിത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക് പ്രസിഡന്റാണ് ഗംഗാധരന്‍. ബാലരാമപുരം -കാട്ടക്കട റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികള്‍ ഉണ്ടെങ്കിലും ജനപ്രതിനിധികളും അധികൃതരും തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Keywords: News,Kerala,State,Accident,Accidental Death,Transport,Road,Auto & Vehicles,Vehicles,Local-News,Allegation, Trivandrum: 68 year old man died in road accident 

Post a Comment