Follow KVARTHA on Google news Follow Us!
ad

Rejected | പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് റിടേണിങ് ഓഫിസര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Tripura,News,Politics,CPM,BJP,Assembly Election,National,
അഗര്‍ത്തല: (www.kvartha.com) പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് റിടേണിങ് ഓഫിസര്‍. കഴിഞ്ഞ ദിവസം പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവും ത്രിപുര എംഎല്‍എയുമായ മുബാഷര്‍ അലിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമിഷന് സിപിഎം നല്‍കിയ പരാതി തള്ളിയാണ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്.

ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ അസംബ്ലി മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി മുബാഷര്‍ അലി പത്രിക നല്‍കിയിരുന്നു. ഇതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹര്‍ നിയമസഭ റിടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

Tripura: EC rejects CPM's complaint against BJP candidate, Tripura, News, Politics, CPM, BJP, Assembly Election, National

സി പി എമില്‍ നിന്നും നിയമസഭയില്‍നിന്നും രാജിവെച്ചിട്ടില്ലാത്തതിനാല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. എന്നാല്‍, അലിയുടെ പത്രിക നടപടിക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിടേണിങ് ഓഫിസര്‍ പ്രദീപ് സര്‍കാര്‍ പരാതി തള്ളുകയായിരുന്നു.

2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരജിത് സിന്‍ഹയെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ഥിയായ അലി വിജയിച്ചത്. ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്.

മാര്‍ച് രണ്ടിന് ഫലപ്രഖ്യാപനം നടക്കും. ഭരണകക്ഷിയായ ബിജെപിയെ തോല്‍പിക്കാന്‍ സിപിഎമും കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് വീതംവെപ്പില്‍ മുബാഷര്‍ അലിയുടെ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോണ്‍ഗ്രസിലെ ബിരജിത് സിന്‍ഹയാണ് ഇവിടെ മത്സരിക്കുക.

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പാര്‍ടിയുമായി തെറ്റിപ്പിരിഞ്ഞ മുബാഷര്‍ ബിജെപിയില്‍ ചേര്‍ന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ കോണ്‍ഗ്രസുമായി സീറ്റ് നീക്കുപോക്ക് നടത്തിയിരുന്നു. മുബാഷറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിട്ടുകൊടുത്തത്.

ഇത്തവണ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ, അവസാനഘട്ടത്തിലുള്ള ഈ മനംമാറ്റം നിര്‍ഭാഗ്യകരമാണെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. മുബാഷര്‍ പാര്‍ടി വിട്ടത് സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ലെന്നും ജിതേന്ദ്ര പറഞ്ഞു.

Keywords: Tripura: EC rejects CPM's complaint against BJP candidate, Tripura, News, Politics, CPM, BJP, Assembly Election, National.

Post a Comment