Follow KVARTHA on Google news Follow Us!
ad

Custody | ഇടുക്കിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചെന്ന കേസ്; യുവാവ് പൊലീസ് പിടിയില്‍

Tribal youth assaulted in Idukki; Accused in custody#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) ആദിവാസി യുവാവിനെ മര്‍ദിച്ചെന്ന കേസില്‍ യുവാവ് പൊലീസ് പിടിയില്‍. അടിമാലി സ്വദേശി ജസ്റ്റിനാണ് പിടിയിലായത്. വിഷയത്തില്‍ എസ് സി -എസ് ടി കമീഷന്‍ റിപോര്‍ട് തേടിയതിന് പിന്നാലെ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മര്‍ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിനെ വ്യാഴാഴ്ച രാത്രി സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാല്‍ അറിയാവുന്ന താടിവെച്ച മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് എസ് സി -എസ് ടി പീഡന നിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്.  

ഉത്സവം അലങ്കോലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജസ്റ്റിന്‍ വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പ്രതികളില്‍ ഒരാളായ ജസ്റ്റിനെ രാവിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മൊഴിയിലുള്ള കണ്ടാലറിയാവുന്ന രണ്ടാമത്തെയാള്‍ അടിമാലി സ്വദേശി സഞ്ജുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ആദിവാസി യുവാവിനെ മര്‍ദിച്ച മറ്റൊരു പ്രതിയായ സഞ്ജു ഒളിവിലാണ്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

News,Kerala,State,Idukki,Case,Assault,Complaint,Police,Youth,Custody,Tribal, Tribal youth assaulted in Idukki; Accused in custody




Keywords: News,Kerala,State,Idukki,Case,Assault,Complaint,Police,Youth,Custody,Tribal, Tribal youth assaulted in Idukki; Accused in custody

Post a Comment