Transgender Couple | സഹദിനെ അച്ഛനെന്ന് രേഖപ്പെടുത്തണം; കുഞ്ഞിന്റെ ജനന സര്‍ടിഫികറ്റില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ മാതാപിതാക്കള്‍

 




കോഴിക്കോട്: (www.kvartha.com) കുഞ്ഞിന്റെ ജനന സര്‍ടിഫികറ്റ് രേഖകളില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം പിറന്ന തങ്ങളുടെ കുഞ്ഞിന്റെ രേഖകളില്‍ ഇളവുതേടി രാജ്യത്തെ ആദ്യ ട്രാന്‍സ് മാതാപിതാക്കള്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മാതാപിതാക്കളുടെ പേരുകള്‍ രേഖപ്പെടുത്തുന്നതിലാണ് ഇളവു തേടിയത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ ട്രാന്‍സ്മാന്‍ സഹദിനും കോഴിക്കോട് സ്വദേശിനി ട്രാന്‍സ് വുമണ്‍ സിയയ്ക്കും മെഡികല്‍ കോളജ്ആശുപത്രിയില്‍ കുഞ്ഞ് പിറന്നത്. സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് കോഴിക്കോട് മെഡികല്‍ കോളജ് ഗൈനകോളജി വിഭാഗം അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

Transgender Couple | സഹദിനെ അച്ഛനെന്ന് രേഖപ്പെടുത്തണം; കുഞ്ഞിന്റെ ജനന സര്‍ടിഫികറ്റില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ മാതാപിതാക്കള്‍


സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും പേരുകള്‍ രേഖപ്പെടുത്തണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് മെഡികല്‍ കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്ക് കത്ത് അയച്ചത്.

Keywords: News,Kerala,State,Kozhikode,Top-Headlines,Latest-News,Trending,Parents, Couples,Health,Minister,Child, Transgender couple demanded relaxation in baby's birth certificate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia