Follow KVARTHA on Google news Follow Us!
ad

Dating apps | പ്രണയം തളിരിടുന്ന ഡേറ്റിംഗ് ആപ്പുകള്‍; ചതിക്കുഴികള്‍ ഏറെയെന്ന് സൈബര്‍ വിദഗ്ധര്‍

Top Dating apps in India, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു പ്രണയ ദിനം കൂടി കടന്നുവരുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിയെ കണ്ടെത്താനാണ് ഇന്ന് മിക്ക യുവാക്കളും ഇഷ്ടപ്പെടുന്നത്. ഇത്തരം ആപ്പിലൂടെ ധാരാളം ആളുകളെ അറിയാനുള്ള അവസരം ലഭിക്കുന്നു. നിലവില്‍, ഇന്ത്യയില്‍ 30 ദശലക്ഷത്തിലധികം ആളുകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2024 ഓടെ ഈ കണക്ക് 50 ദശലക്ഷത്തില്‍ കവിയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഇന്ത്യയില്‍ ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം അതിവേഗം വര്‍ധിച്ചു.
          
Latest-News, National, Top-Headlines, New Delhi, Valentine's-Day, Application, Cyber Crime, Top Dating apps in India.

അതേസമയം, ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ച് പങ്കാളിയെ കണ്ടെത്തുന്നത് അപകടസാധ്യതയുള്ളത് കൂടിയാണ് എന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്ന നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ ആപുകളിലുണ്ടെന്നാണ് ആരോപണം. തിരക്കിട്ട് എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നതും ഡേറ്റിംഗ് ആപ്പില്‍ അജ്ഞാതനായ ആളുമായി ചങ്ങാത്തത്തിലായാല്‍, വേഗത്തില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കിടുന്നതും അപകടം ക്ഷണിച്ച് വരുത്തുമെന്നുമാണ് പറയുന്നത്. നിങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാനും പണം തട്ടിയെടുക്കാനും സാധ്യതയുള്ള കിങ്ഡം കൂടിയാണ് ഡേറ്റിംഗ് ആപ്പുകള്‍.

ഇന്ത്യയില്‍ യുവാക്കളാക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഡേറ്റിംഗ് ആപുകളില്‍ ചിലത് ഇവയാണ്.

ടിന്‍ഡര്‍ (Tinder)

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡേറ്റിംഗ് ആപ്പുകളില്‍ ഒന്നാണ് ടിന്‍ഡര്‍. 190-ലധികം രാജ്യങ്ങളില്‍ ഇതിന് ഉപയോക്താക്കളുണ്ട്. മറ്റേതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ സുരക്ഷിതമാണ് ടിന്‍ഡര്‍. ഒരേ പോലെ താല്‍പ്പര്യങ്ങളുണ്ടെങ്കില്‍ മാത്രമേ രണ്ടുപേര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയൂ. കൂടാതെ, നിങ്ങള്‍ അംഗീകരിക്കുന്ന ആളുകള്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് ടെക്സ്റ്റ് ചെയ്യാന്‍ കഴിയൂ. സൈ്വപ്പ് ചെയ്ത് സെലക്ട് ചെയ്യുക എന്ന ഫീച്ചര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.

ബംബിള്‍ (Bumble)

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മറ്റൊരു ഡേറ്റിംഗ് ആപ്പാണ് ബംബിള്‍. ഇതില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. അതായത്, സ്ത്രീ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പിലെ ആദ്യ പുരുഷ ഉപയോക്താവിനെ ബന്ധപ്പെടാന്‍ കഴിയൂ. ഈ ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. സമാന താല്‍പ്പര്യമുള്ള ആളുകളുമായി ബന്ധപ്പെടുന്നതിന് ഉപയോക്താക്കള്‍ക്ക് അവരുടെ സ്പോട്ടിഫൈ, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബയോയില്‍ ലിങ്ക് ചെയ്യാം. വീഡിയോ ചാറ്റ് ഓപ്ഷനും ഇതിലുണ്ട്.

ക്വാക്ക്ക്വാക്ക് (QuackQuack)

ഈ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ പൊരുത്തം, ചാറ്റ്, തീയതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ നഗരത്തിലെ ആളുകളുമായും പ്രായത്തിലുള്ളവരുമായും സമാന താല്‍പ്പര്യങ്ങളുമായും ബന്ധപ്പെടാന്‍ സഹായിക്കുന്ന ഡേറ്റിംഗ് ആപ്പാണിത്. ഇതിന് ഇന്ത്യയില്‍ 15 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

ഐല്‍ (Aisle)

ഈ ആപ്പ് ഇന്ത്യക്കാര്‍ക്കായി ഇന്ത്യക്കാര്‍ നിര്‍മ്മിച്ചതാണ്. അവിവാഹിതരായ ഇന്ത്യക്കാര്‍ക്ക് സ്വതന്ത്രമായി കണ്ടുമുട്ടാനും ബന്ധപ്പെടാനുമുള്ള പ്ലാറ്റ്ഫോമുകളുടെ അഭാവം തിരിച്ചറിഞ്ഞാണ് എറണാകുളം തമ്മനം സ്വദേശിയായ ഏബല്‍ ജോസഫ് 2014-ല്‍ ഐല്‍ ആരംഭിച്ചത്. ഇതില്‍, വലത്തോട്ട് സൈ്വപ്പ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ആളുകളോട് സംസാരിക്കാന്‍ തുടങ്ങാം. 2020-ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ഡേറ്റിംഗ് ആപ്പാണ് ഐല്‍.

ഹാപ്പന്‍ (Happn)

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡേറ്റിംഗ് ആപ്പുകളില്‍ ഒന്നാണ്. അല്‍ഗൊരിതം ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റ് ഡേറ്റിംഗ് ആപ്പുകളില്‍ നിന്നും ഹാപ്പനിന്നെ വ്യത്യസ്തമായി നിര്‍ത്തുന്നത്. പകരം റിയല്‍ ടൈം ഹൈപ്പര്‍ ലൊക്കേഷന്‍ എന്ന വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരേ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ഒരേ താല്‍പര്യങ്ങളും ചിന്തകളുമുള്ള ആള്‍ക്കാരെ കൂട്ടിമുട്ടിക്കുന്നുവെന്നാണ് ഈ ആപ്പിന്റ പ്രത്യേകത.

Keywords: Latest-News, National, Top-Headlines, New Delhi, Valentine's-Day, Application, Cyber Crime, Top Dating apps in India.

Post a Comment