Follow KVARTHA on Google news Follow Us!
ad

Toddler | ഹൃദയം 3 മണിക്കൂര്‍ നിലച്ചിട്ടും ഒന്നരവയസുകാരന് അത്ഭുതകരമായ തിരിച്ചുവരവ്; പിഞ്ചുകുഞ്ഞ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം ഇങ്ങനെ

Toddler's Heart Stopped For Three Hours, A Team Effort Of Medics Saved Him#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഹൃദയം മൂന്ന് മണിക്കൂര്‍ നിലച്ചിട്ടും ഒന്നരവയസുകാരന് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ്. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സംഭവം കാനഡയിലെ ഒന്റാറിയോയില്‍ നിന്നും റിപോര്‍ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വം കേസുകളില്‍ മാത്രമാണ് ഇങ്ങനെയുള്ള 'മെഡികല്‍ മിറാകിള്‍' സംഭവിക്കാറുള്ളൂവെന്ന് മെഡികല്‍ സംഘം പറയുന്നു. ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍.

മെഡികല്‍ എമര്‍ജന്‍സി സംഘത്തിന്റെ ശ്രമത്തിന് പിന്നാലെയാണ് മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചുപോയ ഒരു കുഞ്ഞ് അതിശയകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഡേ കെയറിലെ പൂളില്‍ വീണതായിരുന്നു 20 മാസം പ്രായമുള്ള വെയ്‌ലണ്‍.

മിനുടുകളോളം വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്ക് തണുത്തുപോവുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഈ ആശുപത്രിയില്‍ ഒരുപാട് സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.

എന്നിട്ടും ഡോക്ടര്‍മാരും നഴ്‌സുമാരും ലബോറടറി ടെക്‌നീഷ്യന്‍സും അറ്റന്‍ഡര്‍മാരുമടക്കം എല്ലാവരും കുഞ്ഞ് വെയ്‌ലണിന്റെ ജീവന് വേണ്ടി പാടുപെട്ടു. മൂന്ന് മണിക്കൂറോളം ഇടവിട്ട് കുഞ്ഞിന് സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഒഴികെയുള്ളവര്‍ മറ്റ് സഹായങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. 

News,National,New Delhi,Child,Health,Health & Fitness,Doctor, Toddler's Heart Stopped For Three Hours, A Team Effort Of Medics Saved Him


ഒടുവില്‍ ഇവരുടെയെല്ലാം പരിശ്രമങ്ങളുടെ ഫലമായി അത്ഭുതകരമായി വെയ്‌ലണ്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. പ്രതീക്ഷകള്‍ അസ്തമിച്ച അവസ്ഥയിലും എല്ലാവരും ഒന്നിച്ച് നിന്ന് പൊരുതിയതിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണിതെന്ന് വെയ്‌ലണെ ചികിത്സിച്ച ഡോക്ടര്‍ ടെയ്‌ലര്‍ പറയുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ നിരീക്ഷണത്തിലാണ് കുഞ്ഞ്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ നന്നായിരിക്കുന്നുമുണ്ട്. സംഭവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഇത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

Keywords: News,National,New Delhi,Child,Health,Health & Fitness,Doctor, Toddler's Heart Stopped For Three Hours, A Team Effort Of Medics Saved Him

Post a Comment