Body Molested | 'ഒന്നര വയസുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം'; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Feb 28, 2023, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com) പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ്. ഒന്നര വയസുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം നടത്തിയതായി പരാതി. ഗുജറാതിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് തങ്കാദ് പൊലീസ് അറിയിച്ചു.

ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കവും ചെയ്തു. അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്ന് പുറത്ത് കിടക്കുന്ന മൃതദേഹമാണ്. മാത്രമല്ല കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിശദമായ റിപോര്‍ട് ഉടന്‍ പുറത്തുവിടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,National,India,Crime,Accused,Molestation,Abuse,Dead Body,Child,Police,Local-News,Assault,Complaint, Toddler's body exhumed, molested in Gujarat, hunt on for accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.