ന്യൂഡെല്‍ഹി: (www.kvartha.com) ഓള്‍ ഇന്‍ഡ്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്തു. ചൊവ്വാഴ്ച ഹാകര്‍മാര്‍ പാര്‍ടി അകൗണ്ടിന്റെ ഡിസ്പ്ലേ ചിത്രം മാറ്റുകയും 'യുഗ ലാബ്‌സ്' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ഹാകിംഗ് നടന്നെങ്കിലും അകൗണ്ടില്‍ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.
യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്‌ചെയിന്‍ ടെക്‌നോളജി കംപനിയാണ് യുഗ ലാബ്‌സ്. റിപോര്‍ടുകളെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു.
Keywords: News,National,New Delhi,Hackers,Twitter,Social-Media,Technology,Politics,party,Political party,Top-Headlines,Latest-News, TMC's Twitter account hacked, name and logo changed