ആകാശിന്റെ അടുത്ത സുഹൃത്തായ ജയ പ്രകാശ് തില്ലങ്കേരിയാണ് ഫേസ്ബുക് പോസ്റ്റുമായി രംഗത്തുവന്നത്. എന്റെ നീതി ഞാന്‍ തന്നെ തെരഞ്ഞെടുക്കും, നാട്ടില്‍ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ജയപ്രകാശ് ഫേസ്ബുകില്‍ കുറിച്ചു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പാര്‍ടിക്കായി ജയിലില്‍ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റ് ഇതിനുശേഷം പുറത്തു വന്നു.
ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരി തേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയില്‍ പ്രസംഗിക്കാന്‍ പാര്‍ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം.
Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Political Party, Politics, CPM, Social-Media, Facebook, Tillankeri Comrades, Tillankeri comrades reacted on social media again.
< !- START disable copy paste -->