തൃശൂര്‍: (www.kvartha.com) കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ വനിതാ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞതായി പരാതി. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് മുളകുപൊടി എറിഞ്ഞ് പരാക്രമം കാണിച്ചത്.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളക് പൊടി എറിഞ്ഞതെന്നാണ് പരാതി.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോള്‍, എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപോര്‍ടുകള്‍.
Keywords: News,Kerala,State,Thrissur,Complaint,attack,Custody,Police,Crime,Case,Arrested,Local-News, Thrissur: Woman arrested for assaulting police officers in front of court