തൃശൂര്‍: (www.kvartha.com) കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് മൂന്ന് മൃതദേഹങ്ങളു കണ്ടെത്തിയത്.
മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണവും വ്യക്തമായിട്ടില്ല.
വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസെത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. ആദര്‍ശ് കാറളം സ്‌കൂളിലെ വി എച് എസ് ഇ വിദ്യാര്‍ഥിയാണ്. മോഹനന് ആദര്‍ശിനെ കൂടാതെ വിവാഹിതയായ ഒരു മകള്‍ കൂടി ഉണ്ട്. ഇവര്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം.
Keywords: News,Kerala,State,Local-News,Found Dead,Death,Police,Suicide,Thrissur, Thrissur: Three members of family were found dead