തൃശൂര്‍: (www.kvartha.com) ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
മതിലകം പുന്നക്കബസാര്‍ ആക്ട്‌സിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക് ഓണ്‍ വീല്‍സ്' ഗാനമേളയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
വേദിയില്‍ പാട്ടു പാടിയശേഷം കബീര്‍ ഇറങ്ങിവന്ന് തന്റെ മുച്ചക്ര സ്‌കൂടറില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആംബുലന്‍സില്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ അംഗമാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News,Kerala,State,Thrissur,Death,Singer,Obituary,hospital,Local-News, Thrissur: Singer Abdul Kabeer passes away at Mathilakam