തൃശൂര്‍: (www.kvartha.com) കടയിലെ ചില്ല് വാതിലില്‍ തലയിടിച്ചുവീണ്
വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് ദാരുണ സംഭവം നടന്നത്. മണത്തല സ്വദേശി ടി വി ഉസ്മാന്‍ (84 ) ആണ് മരിച്ചത്.
വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് ദാരുണ സംഭവം നടന്നത്. മണത്തല സ്വദേശി ടി വി ഉസ്മാന്‍ (84 ) ആണ് മരിച്ചത്.
ഡ്രൈ ഫ്രൂട്‌സ് വില്‍ക്കുന്ന കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു ഉസ്മാന്‍. കടയുടെ ചില്ല് വാതില്‍ പെട്ടെന്ന് ഉസ്മാന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് വിവരം. ഉടന്‍തന്നെ അകത്തേക്ക് കടക്കവെ തല ചില്ല് വാതിലില്‍ ഇടിച്ച് മലര്‍ന്നടിച്ച് വീഴുകയായിരുന്നു.
വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവികസേനയിലെ റിടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Thrissur,Accident,Death,Dead Body,Local-News, Thrissur: Old age man died after falling when hit to the glass door