തൃശൂര്‍: (www.kvartha.com) ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ ആംബുലന്‍സില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയിലെ ഇലക്ട്രികല്‍ ജീവനക്കാരന്‍ ദയാലാല്‍ ആണ് അറസ്റ്റിലായത്. യുവതിയെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വിഷം അകത്ത് ചെന്ന് അവശനിലയിലായ കയ്പമംഗലം സ്വദേശിയായ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അവിടെനിന്നും യുവതിയെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതിക്കൊപ്പം പോകാന്‍ ആരും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ ദയാലാല്‍ പെണ്‍കുട്ടിക്കൊപ്പം പോകാമെന്ന് സമ്മതിച്ചത്. യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചും പിന്നീട് ആശുപത്രിയില്‍വച്ചും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഈ വിവരം യുവതി മെഡികല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിനെ അറിയിച്ചു. യുവതിയുടെ ബന്ധുവെന്ന നിലയ്ക്കാണ് ദയാലാലിന്റെ പെരുമാറ്റമെന്നും ആരോപിച്ചു. ഇയാളെ പിന്നീട് പെണ്‍കുട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. വൈകാതെ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി ദയാലാലിനെ പിടികൂടുകയായിരുന്നു.
Keywords: News,Kerala,State,Thrissur,Molestation attempt,Accused,Arrested,Complaint,Police, Suicide Attempt,Local-News, Thrissur: Molest attempt towards young woman in Ambulance