Accidental Death | നിര്‍മാണത്തിനെത്തിച്ച കോണ്‍ക്രീറ്റ് മിക്സിംങ്ങ് യന്ത്രത്തില്‍ കുടുങ്ങി അപകടം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തൃശൂര്‍: (www.kvartha.com) വെളയനാട് റോഡ് നിര്‍മാണത്തിനെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. 19 കാരനായ ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ ആണ് മരിച്ചത്. രാവിലെയാണ് അപകടം നടന്നത്. 
Aster mims 04/11/2022

വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്സിംങ്ങ് യന്ത്രനകത്ത് ജോലി ചെയ്യുന്നതിനിടെ, മറ്റൊരു തൊഴിലാളി യന്ത്രം ഓണ്‍ ആക്കിയതാണ് അപകട കാരണമെന്നാണ് വിവരം. യുവാവിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Accidental Death | നിര്‍മാണത്തിനെത്തിച്ച കോണ്‍ക്രീറ്റ് മിക്സിംങ്ങ് യന്ത്രത്തില്‍ കുടുങ്ങി അപകടം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം



സാധാരണ യന്ത്രം ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി യന്ത്രം ഓണാക്കിയതാണ് അപകട കാരണമെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.

അപകടം നടന്നയുടനെ യന്ത്രം ഓണാക്കിയ യു പി സ്വദേശിയെ കംപനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് ഇരിങ്ങാലക്കുട പൊലീസെത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. യു പി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Keywords:  News,Kerala,State,Local-News,Thrissur,Accident,Accidental Death, Thrissur: Migrant worker died by accidentally trapped in Concrete mixing machine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script