Follow KVARTHA on Google news Follow Us!
ad

Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു; വന്‍ ദുരന്തം ഒഴിവായി

Thrissur: KSRTC bus caught fire #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപ്പിടിച്ചു. പുഴയ്ക്കലിലാണ് അപ്രതീക്ഷിത സംഭവം. കോട്ടയത്തേക്കുള്ള സൂപര്‍ഫാസ്റ്റ് ബസിനാണ് തീപ്പിടിച്ചത്. തീ കണ്ടതോടെ ഡ്രൈവര്‍ വാഹനം റോഡരിക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. 

News,Kerala,State,Thrissur,Fire,KSRTC,Vehicles,Passengers,Local-News, Thrissur: KSRTC bus caught fire


തീ ഉയരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ അതിവേഗം തന്നെ പുറത്തിറക്കി. നാട്ടുകാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 

Keywords: News,Kerala,State,Thrissur,Fire,KSRTC,Vehicles,Passengers,Local-News, Thrissur: KSRTC bus caught fire 

Post a Comment