കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ് എടുത്തത്. കോട്ടയം റെയില്‍വേ പൊലീസ് എടുത്ത കേസ് പിന്നീട് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. ഗാന്ധിധാമില്‍ നിന്നു നാഗാര്‍കോവിലേക്ക് സെകന്‍ഡ് ക്ലാസ് ടികറ്റെടുത്ത് കയറിയ അര്‍ജുന്‍ സ്ലീപര്‍ ക്ലാസില്‍ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് അര്‍ജുന്‍ വനിതാ ടികറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ അര്‍ജുന്‍ ആയങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മെഡികല്‍ പരിശോധനക്ക് ശേഷം തൃശ്ശൂര്‍ സബ് ജയിലിലേക്ക് കൊണ്ടുപോകും.
Keywords: Thrissur court remanded Arjun Ayanki for 14 days, Thrissur, News, Remanded, Police, Kerala.