Follow KVARTHA on Google news Follow Us!
ad

Bullet | വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തു; വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 3 വയസുകാരിക്ക് വെടിയേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Kuwait,News,Bullet,Child,Injured,hospital,Treatment,Media,Gulf,World,
കുവൈത് സിറ്റി: (www.kvartha.com) വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം കുവൈതിലെ ജഹ്‌റ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജഹ്‌റയിലെ പബ്ലിക് സെക്യൂരിറ്റി ഓപറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജഹ്‌റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയതായി അല്‍ റായ് ദിനപത്രം റിപോര്‍ട് ചെയ്തു.

Three year old girl injured after stray bullet hits her while playing outside home, Kuwait, News, Bullet, Child, Injured, Hospital, Treatment, Media, Gulf, World

തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങില്‍ വെടിയുതിര്‍ത്തതാണ് അപകടത്തിന് കാരണമായതെന്ന് റിപോര്‍ടുകള്‍ പറയുന്നു. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണെന്നും റിപോര്‍ടില്‍ പറയുന്നു.

Keywords: Three year old girl injured after stray bullet hits her while playing outside home, Kuwait, News, Bullet, Child, Injured, Hospital, Treatment, Media, Gulf, World.

Post a Comment