പള്ളൂര്‍ സ്വദേശി സി എച് ലിജിന്‍ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് കെ എം നിമിഷ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ ഇ കെ രാധാകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും മാഹി കോടതി റിമാന്‍ഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും രണ്ട് സ്ത്രീകളെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു.
ഈ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരാതിക്കാരി ലിജിന്റെ വീട്ടിലേക്ക് പോയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റിലായ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Three arrested for assaulting woman, Kannur, News, Complaint, Police, Arrested, Court, Remanded, Kerala.