Follow KVARTHA on Google news Follow Us!
ad

Suicide | മരിക്കാന്‍ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി



ഇടുക്കി: (www.kvartha.com) താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോ കോളിലൂടെ വിളിച്ചറിയിച്ച ശേഷം തൊടുപുഴയില്‍ യുവാവ് ജീവനൊടുക്കി. കാപ്പിത്തോട്ടം കോലാനിപറമ്പില്‍ സനൂപിനെ(34)യാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ദമ്പതികള്‍ തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനുശേഷം രണ്ടാം നിലയിലെ മുറിയിലേക്ക് പോയ സനൂപ് ഭാര്യയെ ഫോണില്‍ വിളിച്ച് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു.

News,Kerala,Idukki,Local-News,Obituary,Suicide,Police,Dead Body,Funeral, Clash, Thodupuzha: Man ends life after video calling woman


ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികളെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: അഞ്ജു. മകന്‍: യുവിന്‍.

Keywords: News,Kerala,Idukki,Local-News,Obituary,Suicide,Police,Dead Body,Funeral, Clash, Thodupuzha: Man ends life after video calling woman

Post a Comment