Cow hug | പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് പ്രണയദിനത്തില്‍ 'കൗ ഹഗ് ഡേ' ദിനമായി ആചരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു.

ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് ഇതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കുന്ന വിശദീകരണം. 

Cow hug | പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം


കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്‍ഡ്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ച സര്‍കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.

Keywords: This February 14 celebrate 'cow hug' day, not Valentine's Day, New Delhi, News, Politics, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia