Teacher Attacked | സാഹിത്യോത്സവം കണ്ട് മടങ്ങിയ അധ്യാപികയെ രാത്രിയില്‍ ബൈകിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം

 





തിരുവനന്തപുരം: (www.kvartha.com) പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറും ഫുട്‌ബോള്‍ മത്സരം കണ്ടു മടങ്ങിയ വിദ്യാര്‍ഥിനിയും കനകക്കുന്നിന് സമീപം വച്ച് ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പുതിയ സംഭവം. രാത്രി കനകക്കുന്നിലെ സാഹിത്യോത്സവം കണ്ട് മടങ്ങിയ അധ്യാപികയെ ബൈകിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 11.45 ന് തൃശൂര്‍ സ്വദേശിയായ അധ്യാപികയാണ് ആക്രമിക്കപ്പെട്ടത്.

മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത്, നിശാഗന്ധി ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ കനകനഗര്‍ ഗേറ്റിന് സമീപത്താണ് അധ്യാപിക ആക്രമണത്തിനിരയാകുന്നത്. ഗേറ്റ് വഴി തമ്പാനൂരൂലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അധ്യാപിക. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ അല്‍പം മുന്നിലായാണ് നടന്നത്. ഇതേസമയം എതിര്‍ദിശയില്‍ നിന്ന് ബൈകിലെത്തിയ സംഘത്തില്‍ പിന്നില്‍ ഇരുന്ന ആള്‍ യുവതിയുടെ മുഖത്തും കഴുത്തിലും അടിച്ചുവെന്നാണ് പരാതി. 

Teacher Attacked | സാഹിത്യോത്സവം കണ്ട് മടങ്ങിയ അധ്യാപികയെ രാത്രിയില്‍ ബൈകിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം


വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് വന്ന സംഘം വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ചാണ് ആക്രമണം നടത്തിയതെന്നും കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്ക് അക്രമികള്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു. വിവരം ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

Keywords:  News,Kerala,Thiruvananthapuram,attack,Teacher,Complaint,Assault,police-station,Police,CCTV, Thiruvananthapuram: Two member gang attacks lady near Kanakakunnu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia