തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനനഗരിയില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കാട്ടാക്കട, പൂവച്ചല്‍, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തില്‍ പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക് ഇടിച്ചാണ് അപകടമുണ്ടായത്. ശരണ്യയെ ഗുരുതര പരുക്കുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനില്‍ വെച്ചാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തില്‍ എത്തിയ ബൈക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പരുക്കേറ്റ ബൈക് യാത്രികനായ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Accident,Injured,Road,hospital,Local-News, Thiruvananthapuram: Teacher injured in bike accident