തിരുവനന്തപുരം: (www.kvartha.com) സഹോദരിയുടെ മൃതദേഹം കാണാനെത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. ഇരുവരുടെയും അന്ത്യ കര്‍മങ്ങളും ഒരിടത്ത് തന്നെ നടത്തി. പോത്തന്‍കോട് പാലോട്ടുകോണം ലക്ഷംവീട് കോളനിയിലാണ് സംഭവം.
ശനിയാഴ്ച വെളുപ്പിന് 2 മണിക്കാണ് പാലോട്ടുകോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74) മരിച്ചത്. തുടര്‍ന്ന് രാധയുടെ മൃതദേഹം കാണാനെത്തിയ ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യയും അനുജത്തിയുമായ ശൈലജ(65)യാണ് മൃതദേഹത്തിനരികില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു.
ഇരുവരുടെയും മൃതദേഹങ്ങള്‍ നെടുമങ്ങാട് ശാന്തിതീരത്ത് സംസ്‌കരിച്ചു. രമയാണ് രാധയുടെ മകള്‍. മരുമകന്‍ ശ്യാമളന്‍. ശൈലജയുടെ മകന്‍ ചിഞ്ചു. സഹോദരിമാര്‍ തമ്മില്‍ വലിയ സ്‌നേഹത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: News,Kerala,State,Death,Obituary,Local-News,Thiruvananthapuram, Funeral, Thiruvananthapuram: Sisters died on same day at Pothankode