തിരുവനന്തപുരം: (www.kvartha.com) ഗര്‍ഭിണിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പാറശാലയിലെ ഒരു ആശുപത്രിയാണ് രോഗിയുടെ ബന്ധുക്കള്‍ അടിച്ചുതകര്‍ത്തത്.
ഒപിയിലെ ജനല്‍ ചില്ലുകളും കസേരകളും അടിച്ചുപൊട്ടിച്ചുവെന്നും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഗര്‍ഭിണിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആറംഗ സംഘമെത്തി ആശുപത്രി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
കസേരകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി പെരുമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
Keywords: News,Kerala,State,Pregnant Woman,Thiruvananthapuram,hospital,Case, attack,Police,Accused,Complaint,CCTV, Thiruvananthapuram: Patient relatives Attacked hospital