Found Dead | സന്ന്യാസ വിദ്യാര്‍ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

 




തിരുവനന്തപുരം: (www.kvartha.com) കഠിനംകുളം വെട്ടുതുറയില്‍ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുപൂര്‍ സ്വദേശിനി അന്നപൂരണിനെയാണ്(27) കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

രാവിലെ പ്രാര്‍ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെന്റിലെത്തിയത്. 

Found Dead | സന്ന്യാസ വിദ്യാര്‍ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍


പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹ്യ സേവനത്തിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെന്റില്‍ മടങ്ങിയെത്തിയത്. നാലു പേര്‍ ഉള്ള മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. 

മുറിയില്‍ നിന്നും യുവതിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്നാണ് വിവരം.

Keywords:  News,Kerala,State,Local-News,Found Dead,Police,nun,Hanged,Dead Body, Thiruvananthapuram: Nun student found hanged in convent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia