തിരുവനന്തപുരം: (www.kvartha.com) മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്. പുലര്‍ചെ എം സി റോഡിന് സമീപത്തുള്ള പറിങ്കമാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത് കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറങ്കിമാവിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരിച്ച അരുണ്‍കുമാറിന് ഇടത് കൈക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇരുചക്ര വര്‍ക് ഷോപില്‍ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുണ്‍ കുമാറെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമിറ്റി അംഗമാണ് അരുണ്‍ കുമാര്‍. നിലവില്‍ മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ പിയൂണ്‍ തസ്തികയില്‍ ജോലി നോക്കുകയായിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Local-News,Death,Obituary,Found Dead,Police,Dead Body, Thiruvananthapuram: NGO association state leader found dead