Follow KVARTHA on Google news Follow Us!
ad

Suspended | സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതിസ്ഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്‌തെന്ന പരാതി; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

Thiruvananthapuram: Kerala police SI suspended for pestering home maker #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതിസ്ഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്‌തെന്ന പരാതിയില്‍ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ് ഐ എന്‍ അശോക് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെയാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സസ്‌പെന്‍ഡ് ചെയ്തത്. 

ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ് ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് നല്‍കിയ പരാതി. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്ന് നിജേഷ് ആരോപിച്ചത്. 

ഭാര്യയെ കൊണ്ട് ഗാര്‍ഹിക പീഡന പരാതി എഴുതി വാങ്ങിയത് സമദായിരുന്നുവെന്നും ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് ആരോപിച്ചിരുന്നു. 

News,Kerala,State,Thiruvananthapuram,Police men,police-station,Complaint,Case,Punishment,Suspension, Thiruvananthapuram: Kerala police SI suspended for pestering home maker


നിജേഷിന്റെ പരാതിയില്‍ നേരത്തെ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.

Keywords: News,Kerala,State,Thiruvananthapuram,Police men,police-station,Complaint,Case,Punishment,Suspension, Thiruvananthapuram: Kerala police SI suspended for pestering home maker 

Post a Comment