Died | 'പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടുമ്പോള്‍ പൊള്ളലേറ്റ വയോധികന്‍ മരിച്ചു'
Feb 25, 2023, 10:07 IST
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ പുരയിടത്തിന് സമീപത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധികന്‍ ചികിത്സയിലിരിക്കെ മരിച്ചു. പുന്നമൂട് വാച്ചര്‍മുക്ക് രശ്മിയില്‍ വിക്രമന്‍ നായരാണ് (74) മരിച്ചത്. വീടിന് പരിസരത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടുമ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. വിക്രമന്‍ നായരുടെ മകനാണ് വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വിഷ്ണു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുന്നമൂടിന് സമീപം വീടിന് തീ പടരുന്നതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നു. തീ അണയ്ക്കാനെത്തിയ വേളയിലാണ് പൊള്ളലേറ്റ് പരുക്കേറ്റത് തന്റെ പിതാവാണെന്ന് വിഷ്ണുവിന് മനസ്സിലായത്.
വീടിന് സമീപത്തുള്ള സ്വന്തം പുരയിടം വൃത്തിയാക്കാനായി എത്തിയ വേളയില്‍ കരിയിലകള്‍ക്ക് തീപടര്‍ന്നതോടെ വിക്രമന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. മുഖത്തും കാലിലും പൊള്ളലേറ്റ വിക്രമനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രലേഖയാണ് ഭാര്യ. മക്കള്‍: രശ്മി, വിഷ്ണു. മരുമക്കള്‍: ആദര്‍ശ്, ലക്ഷ്മി.
Keywords: News,Kerala,State,Local-News,Injured,Death,hospital,Treatment, Fire, Thiruvananthapuram: Injured elder man died in Varkala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.