Fire | കാട്ടാക്കടയില്‍ ഫര്‍ണിചര്‍ കടയ്ക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
Feb 18, 2023, 15:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കട പൂവച്ചലില്‍ ഫര്‍ണിചര്‍ കടയ്ക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫര്‍ണിചര്‍ കടയിലാണ് തീപ്പിടിത്തം ഉണ്ടായത്. ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിചറുകളും മെഷീനുകളും തീയില്‍ കത്തി നശിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ മറ്റൊരു കടയുടമ ജോസ് ആണ് തീപടരുന്നത് ആദ്യം കണ്ടത്. അഗ്നിശമനയുടെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.
അടുത്ത വീട്ടില്‍ നിന്ന് ഹോസ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് ആദ്യയൂനിറ്റ് അഗ്നിരക്ഷാസേന യൂനിറ്റെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിയും തീ നിയന്ത്രിക്കാനായില്ല. പീന്നീട് കൂടുതല്‍ യൂനിറ്റെത്തി നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
കടയ്ക്ക് പിന്നില്‍ തന്നെയാണ് കടയുടമയുടെ വീട്. തീ പടര്‍ന്നതോടെ വീട്ടുകാരെയും ഒഴിപ്പിച്ചു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂടാകും തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: News,Kerala,State,Thiruvananthapuram,Fire,Local-News,shop, Thiruvananthapuram: Furniture shop caught fire and destroy furniture and machines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.