തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം -കളിയിക്കാവിള കെഎസ്ആര്‍ടിസി ബസില്‍ പുക. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പുക ശ്രദ്ധയില്‍പെട്ടത്. അഗ്നിരക്ഷാസേനയെത്തി പുക അണച്ചു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസയമം കഴിഞ്ഞ ദിവസം തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചിരുന്നു. നിലമ്പൂരില്‍നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ഡിപോയിലെ സൂപര്‍ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കല്‍ മുതുവറയില്‍വച്ച് തീപ്പിടിച്ചത്. ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Keywords: News,Kerala,State,Thiruvananthapuram,Fire,Local-News, KSRTC, Thiruvananthapuram: Fire in KSRTC Bus