തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ലഹരിക്കടിമയായ മകന്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മാമ്പഴക്കരയില്‍ ശാന്ത എന്ന വയോധികയാണ് മര്‍ദനത്തിനിരയായത്. ശ്രീജിത്ത് എന്ന് വിളിക്കുന്ന മകന്‍ രാജേഷ് ആണ് പുറത്തുവന്ന മര്‍ദിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. രാജേഷിന്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും പിണങ്ങി പോയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് സമീപവാസി എടുത്ത ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ നേരത്തെ അമ്മയെ മകന്‍ മര്‍ദിക്കുന്നത് സംബന്ധിച്ച് സമീപവാസികള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പൊലീസെത്തി ശ്രീജിത്തിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും മര്‍ദനം തുടര്‍ന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, പരാതിയില്‍ കഴിഞ്ഞ പ്രാവശ്യം ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കം നടത്തിയപ്പോള്‍ അമ്മ തന്നെയാണ് തടഞ്ഞതെന്നും പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Neyyattinkara,Assault,Complaint,Local-News,Police,Case, Thiruvananthapuram: Drug addicted man attacked woman in Neyyatinkara