കണ്ണൂര്‍: (www.kvartha.com) ബൈക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരന്‍ മരിച്ചു. പുതിയ തെരു കുണ്ടഞ്ചാലിലെ രാമദാസന്‍ (43) ആണ് ഞായറാഴ്ച പുലര്‍ചെ ചാല മിംമ്സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ 10 ന് ചെറുവത്തൂരില്‍ നിന്നാണ് ബൈക് അപകടമുണ്ടായത്. ഗുരുതരവാസ്ഥയിലായതിനാല്‍ ചാല മിംമ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ ചെറുപ്പം മുതല്‍ ചെറുകുന്ന് ചാമുണ്ഡി ഗോപാലന്‍ ഗുരുക്കളുടെ ശിഷ്യനായി തെയ്യം കലാരംഗത്ത് വന്ന രാമദാസ് നല്ല തെയ്യം കലാകാരന്‍ എന്നതിലുപരി ഒരു നല്ല അണിയറ ശില്‍പി കൂടിയായിരുന്നു. ഭാര്യ: തുളസി. മക്കള്‍: ശ്രീലക്ഷ്മി, അക്ഷയ്.
Keywords: News,Kerala,State,Kannur,Accident,Accidental Death,Injured,Treatment,hospital,Local-News, Theyam artist died after being injured in bike accident