Temple Committee | 'പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത, ഇടഞ്ഞോടിയത് രാമചന്ദ്രനല്ല, ഇകഴ്ത്താന്‍ ശ്രമം'; ആന വിരണ്ടോടിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി

 


 

പാലക്കാട്: (www.kvartha.com) തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടില്ലെന്ന് ക്ഷേത്രകമിറ്റി. പാടൂര്‍ വേലക്കിടെ ആന വിരണ്ടോടിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി രംഗത്തെത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വിരണ്ടോടിയെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. 

മറ്റൊരു ആന ഇടഞ്ഞപ്പോള്‍ ആളുകള്‍ പേടിച്ചോടുകയായിരുന്നുവെന്നാണ് വിശദീകരണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാര്‍ത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. 

ആളുകള്‍ ചിതറി ഓടുന്നതിനിടയിലാണ് ആനയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒന്നാം പാപ്പാന്‍ വീണത്. ആളുകളുടെ ചവിട്ടേറ്റ പാപ്പാന്‍ രാമന് നിസാര പരുക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പാപ്പാന്‍ രാമനെ വിട്ടയച്ചു ക്ഷേത്രം ഭരണ സമിതി പറഞ്ഞു. 

Temple Committee | 'പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത, ഇടഞ്ഞോടിയത് രാമചന്ദ്രനല്ല, ഇകഴ്ത്താന്‍ ശ്രമം'; ആന വിരണ്ടോടിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി


പാടൂര്‍ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞോടി പരിസരത്ത് ഏറെനേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതില്‍ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയതെന്നായിരുന്നു പറഞ്ഞിരുന്നത്. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷമായിരുന്നു സംഭവം.

പിന്നാലെ വീഡിയോയും പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പാപ്പാന് പുറമെ, പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. 

Keywords:  News,Kerala,State,palakkad,Festival,Religion,Elephant,Temple, Thechikottukavu Ramachandran did not create panic, says temple committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia