Follow KVARTHA on Google news Follow Us!
ad

Inauguration | വിവ കേരളം കാംപെയ് ന്‍ സംസ്ഥാന തല ഉദ്ഘാടനം തലശേരിയില്‍ നടന്നു; കുട്ടികളില്‍ ആരോഗ്യദായകമായ ഭക്ഷണ ശീലം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Inauguration,Health,Health and Fitness,Health Minister,Pinarayi-Vijayan,Chief Minister,Kerala,
കണ്ണൂര്‍: (www.kvartha.com) കുട്ടികളില്‍ ആരോഗ്യദായകമായ ഭക്ഷണ രീതികള്‍ ശീലിപ്പിക്കുന്നതിനുള്ള നല്ല ശ്രമം കാലോചിതമായി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിളര്‍ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന കാംപെയ് ന്‍, വിവ കേരളം, വിളര്‍ചയില്‍ നിന്നും വളര്‍ചയിലേക്ക് സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിണിയുള്ളിടത്താണ് വിളര്‍ചയെന്ന് കണക്കാക്കേണ്ടതില്ല. സമ്പത്തുള്ള വീടുകളിലും വിളര്‍ചയുള്ളവരുണ്ട്. ആവശ്യമായ രീതിയിലുളള ഭക്ഷണം ഉള്ളിലെത്താത്തതാണ് ഇതിന് കാരണം. ഭക്ഷണ ശീലത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

State level inauguration of Viva Keralam campaign was held in Thalassery, Kannur, News, Inauguration, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala

ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയെന്നതാണ് പ്രധാനം. ഭക്ഷണ ശീലത്തിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നല്‍കണം. യുവതലമുറയെ ഒരു തരത്തിലും രോഗങ്ങളിലേക്ക് തള്ളിവിടാന്‍ പാടില്ല. വിളര്‍ച സംബന്ധിച്ച് ആദിവാസി മേഖലയില്‍ അവരുടെതായ ഭാഷയില്‍ ബോധവല്‍കരണം നടത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വ്യക്തിയുടെ ആരോഗ്യത്തിനൊപ്പം പൊതു സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുകയെന്നതാണ് സര്‍കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരമുറപ്പാക്കി വ്യക്തിയുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മുപ്പത് വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന സംവിധാനം ഏര്‍പ്പെടുത്തി.

State level inauguration of Viva Keralam campaign was held in Thalassery, Kannur, News, Inauguration, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala

മുപ്പത് വയസിന് മുകളിലുള്ള 1.69 കോടി പേരില്‍ 80 ലക്ഷം പേരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു. ജീവിത ശൈലി രോഗ പ്രതിരോധത്തിന് ഈ പരിശോധനാ സംവിധാനം ഫലപ്രദമാകുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിളര്‍ച വിമുക്ത കേരളമെന്നതാണ് വിവ പദ്ധതിയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

Thalassery: State level inauguration of Viva Keralam campaign held, Kannur, News, Inauguration, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala

കേരള നിയസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ടിങ്കു ബിസ്വാള്‍, എന്‍ എച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ശശാങ്ക് ജോഷി, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ ജമുനാ റാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ഐ എസ് എം ഡയറക്ടര്‍ ഡോ പ്രിയ കെ എസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ വി മീനാക്ഷി, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ നാരായണ നായിക് എന്നിവര്‍ പങ്കെടുത്തു.

Keywords: Thalassery: State level inauguration of Viva Keralam campaign held, Kannur, News, Inauguration, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala.

Post a Comment