വിവ കേരളം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരി, മുഴപ്പിലങ്ങാട്, പയ്യാമ്പലം, അഴീക്കോട് ചാല്‍, എന്നീ ബീചുകളിലും മാടായി പാറയിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പട്ടം പറത്തും. 'ഉയരും ഞാന്‍ നാടാകെ' എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങി അനുബന്ധ വകുപ്പുകളുടെ സഹകരണത്തില്‍ ജനപങ്കാളിത്തത്തോടെയാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധയിടങ്ങളില്‍ ജനപ്രതിനിധികള്‍ പട്ടംപറത്തല്‍ ഉദ്ഘാടനം ചെയ്യും. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കാംപെയ് ന്റെ ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്കരണവും ലക്ഷ്യമിടുന്നു.
വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളില്‍ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. ഇതില്‍ നിന്നും മുക്തി നേടിയാല്‍ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ തലശേരി നഗരസഭാ ചെയര്‍ പേഴ്‌സന്‍ ജമുനാ റാണി ടീചര്‍, ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ.കെ നാരായന്‍ നായ്ക്, എന്‍ എച് എം ഡിപിഎം ഡോ.പികെ അനില്‍കുമാര്‍, ഡിസ്ട്രിക്റ്റ് ആര്‍ സി എച് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: Thalassery: State level inauguration of Viva Kerala campaign on 18th, Kannur, News, Inauguration, Health, Health and Fitness, Chief Minister, Pinarayi-Vijayan, Kerala.