Charge sheet | തലശേരി ഇരട്ടക്കൊലപാതകം, പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
Feb 16, 2023, 22:57 IST
തലശേരി: (www.kvartha.com) മയക്കുമരുന്നു മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനില്‍ ആണ് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നെട്ടൂര്‍ സ്വദേശികളായ സുരേഷ് ബാബു എന്ന പാറായി ബാബു (47), ജാക്സണ്‍ വിന്‍സന്റ് (28), കെ നവീന്‍ (32), മുഹമ്മദ് ഫര്‍ഹാന്‍ (29), സുജിത് കുമാര്‍ (45), അരുണ്‍കുമാര്‍ (38), ഇ കെ സന്ദീപ് (38) എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ നവംബര്‍ 23ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കൊലപാതകം. ലഹരി സംഘത്തെ ചോദ്യം ചെയ്തതിന് ശമീറിന്റെ മകന്‍ ശബീലിനെ (20) നെട്ടൂര്‍ ചിറക്കക്കാവിനു സമീപം വച്ച് ആക്രമിച്ചിരുന്നു. പരുക്കേറ്റ മകനെ കാണാന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിയ ശമീറിനെയും കെ ഖ്വാലിദിനെയും റോഡിലേക്ക് വിളിച്ചിറക്കിയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പാറായി ബാബു ആണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീനസ് കവലയിലേക്ക് വിളിച്ചിറക്കിയത്.
Keywords: Thalassery double murder case: Special investigation team submitted charge sheet, Thalassery, News, Court, Murder, Police, Kerala.
നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ ഖ്വാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ (40) എന്നിവരെയാണ് സംഘംചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകത്തിനുകാരണം ലഹരി മാഫിയ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 107 സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിശദാംശങ്ങളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നെട്ടൂര്‍ സ്വദേശികളായ സുരേഷ് ബാബു എന്ന പാറായി ബാബു (47), ജാക്സണ്‍ വിന്‍സന്റ് (28), കെ നവീന്‍ (32), മുഹമ്മദ് ഫര്‍ഹാന്‍ (29), സുജിത് കുമാര്‍ (45), അരുണ്‍കുമാര്‍ (38), ഇ കെ സന്ദീപ് (38) എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ നവംബര്‍ 23ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കൊലപാതകം. ലഹരി സംഘത്തെ ചോദ്യം ചെയ്തതിന് ശമീറിന്റെ മകന്‍ ശബീലിനെ (20) നെട്ടൂര്‍ ചിറക്കക്കാവിനു സമീപം വച്ച് ആക്രമിച്ചിരുന്നു. പരുക്കേറ്റ മകനെ കാണാന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിയ ശമീറിനെയും കെ ഖ്വാലിദിനെയും റോഡിലേക്ക് വിളിച്ചിറക്കിയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പാറായി ബാബു ആണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീനസ് കവലയിലേക്ക് വിളിച്ചിറക്കിയത്.
Keywords: Thalassery double murder case: Special investigation team submitted charge sheet, Thalassery, News, Court, Murder, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.