Follow KVARTHA on Google news Follow Us!
ad

Dead | തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ 12 അംഗ കുട്ടി സംഘത്തിലെ പ്രേംതേപ് അസുഖത്തെ തുടര്‍ന്ന് ലന്‍ഡനില്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,London,News,Dead,Injured,BBC,Report,World,
ലന്‍ഡന്‍: (www.kvartha.com) തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ 12 കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനെയും അത്ര എളുപ്പം ആരും മറന്നിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോക ശ്രദ്ധ നേടിയ ആ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളില്‍ ഒരാള്‍ ഇപ്പോള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഡുവാങ്‌പെഷ് പ്രേംതേപ് ആണ് തലക്കേറ്റ പരുക്കിനെ തുടര്‍ന്ന് മരിച്ചതെന്നാണ് ബിബിസി റിപോര്‍ട് ചെയ്തത്. അന്ന് ഗുഹയില്‍ കുടുങ്ങിയ വൈല്‍ഡ് ബോര്‍സ് എന്ന പേരിലുള്ള ഫുട്‌ബോള്‍ ടീമിന്റെ കാപ്റ്റനായിരുന്നു പ്രോംതേപ്. ഗുഹയില്‍ കുടുങ്ങിയ സമയത്ത് 13 വയസായിരുന്നു.

Thai cave rescue: Duangpetch Promthep, Wild Boars captain, dies in UK, London, News, Dead, Injured, BBC, Report, World

17 വയസ് ആയപ്പോള്‍ പ്രോംതേപ് ബ്രൂക് ഹൗസ് കോളജ് ഫുട്‌ബോള്‍ അകാഡമിയില്‍ പ്രവേശനം നേടി. 2018 ജൂണ്‍ 23നാണ് പ്രോംതേപ് അടക്കമുള്ള ഫുട്ബോള്‍ ടീം അംഗങ്ങളും അവരുടെ കോചും തായ്ലന്‍ഡിലെ ചിയാങ്റായ് പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടികള്‍ പുറത്തുവരാനാകാതെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.

തായ്ലന്‍ഡിലെയും വിദേശ രാജ്യങ്ങളിലെയും മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട 100ലധികം പേരുള്‍പ്പെട്ട സംഘം നടത്തിയ സാഹസിക രക്ഷാദൗത്യത്തിലൂടെ രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഈ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഒരു ഒത്തു ചേരല്‍ നടത്തിയിരുന്നു

Keywords: Thai cave rescue: Duangpetch Promthep, Wild Boars captain, dies in UK, London, News, Dead, Injured, BBC, Report, World.

Post a Comment