Follow KVARTHA on Google news Follow Us!
ad

Termites Damage | ബാങ്ക് ലോകറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറന്‍സി നോടുകള്‍ ചിതലരിച്ച് നശിച്ചു

Termites damage currency notes worth Rs 2.15 lakh inside bank locker in Udaipur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ജയ്പുര്‍: (www.kvartha.com) ബാങ്ക് ലോകറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ നോടുകെട്ടുകള്‍ ചിതലരിച്ച് ഉപയോഗശൂന്യമായി നശിച്ചു. ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒരു വനിതാ ഉപഭോക്താവെത്തി ലോകര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. 

ലോകറിനുള്ളിലെ സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും തുടര്‍ന്ന് ബാങ്കിനെതിരെ ലോകര്‍ ഉടമ സുനിത മേത്ത അധികാരികള്‍ക്ക് പരാതിയും നല്‍കി. ബാങ്കിന്റെ അനാസ്ഥയും കീട നിയന്ത്രണമില്ലാത്തതുമാണ് ലോകറിനുള്ളിലെ സാധനങ്ങള്‍ കേടാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഏകദേശം 20 മുതല്‍ 25 വരെ ലോക്കറുകള്‍ ചിതലിന്റെ ആക്രമണത്തിന് വിധേയമായി എന്നാണ് വിവരം. 
News,National,India,Rajasthan,Bank,Complaint, Termites damage currency notes worth Rs 2.15 lakh inside bank locker in Udaipur



വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ സുനിത, ലോകറില്‍ സൂക്ഷിച്ചിരുന്ന നോടുകളില്‍ ചിതലുകളെ കണ്ടതിനെ തുടര്‍ന്ന് ബാങ്ക് മാനേജ്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുണിസഞ്ചിയില്‍ രണ്ട് ലക്ഷം രൂപയും ബാഗിന് പുറത്ത് 15,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. കേടുവന്ന 15,000 രൂപ ബാങ്ക് മാനേജര്‍ മാറ്റി നല്‍കിയെങ്കിലും വീട്ടിലെത്തി ബാഗില്‍ ഉണ്ടായിരുന്ന നോടുകള്‍ തുറന്നപ്പോള്‍, അതില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ നോടുകളിലും ചിതലിനെ കണ്ടെത്തി. തുടര്‍ന്നാണ് മേലധികാരികള്‍ക്ക് പരാതി നല്‍കിയത്. 

വിവരം ഉന്നത അധികാരികളെ അറിയിച്ചതായും പ്രശ്‌നം പരിഹരിക്കാന്‍ ഉപഭോക്താവിനെ വിളിച്ചിട്ടുണ്ടെന്നും സീനിയര്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ യാദവ് പറഞ്ഞു.

Keywords: News,National,India,Rajasthan,Bank,Complaint, Termites damage currency notes worth Rs 2.15 lakh inside bank locker in Udaipur

Post a Comment