Follow KVARTHA on Google news Follow Us!
ad

Controversy | 'കേസിനെ ഭയന്ന് ആശുപത്രിയിലേക്ക് പോയില്ല; വീട്ടില്‍ പ്രസവിച്ച 16 കാരി മരിച്ചു'; ഉത്തരവാദി സര്‍കാരെന്ന് കോണ്‍ഗ്രസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Pregnant Woman,Arrest,Police,Chief Minister,Allegation,National,Congress,National,
ന്യൂഡെല്‍ഹി: (www.kvartha.com) അസമില്‍ ശൈശവ വിവാഹത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ പോരാട്ടം കടുപ്പിച്ചിരിക്കയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കും കഴിപ്പിച്ചയക്കുന്നവര്‍ക്കും വിവാഹത്തിന് നേതൃത്വം നല്‍കുന്ന പുരോഹിതര്‍ക്കുമെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപടി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ അസമില്‍ നിന്നും ഗര്‍ഭിണിയായ ഒരു 16കാരിയുടെ മരണവാര്‍ത്ത പുറത്തുവരികയാണ്. സംഭവത്തില്‍ ഭരണ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ശൈശവ വിവാഹിതര്‍ക്കെതിരായ നടപടി ഒരു പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തുന്നത്. ബോണ്‍ഗയ്‌ഗോള്‍ ജില്ലാ സ്വദേശിയായ 16കാരിയായ ഗര്‍ഭിണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Teenage girl’s death: Congress slams Assam CM on child marriage crackdown policy, New Delhi, News, Pregnant Woman, Arrest, Police, Chief Minister, Allegation, National, Congress, National

'ഈ നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ മരണത്തിന് ബിജെപിയാണ് ഉത്തരവാദി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിഢ്ഡിത്തം നിറഞ്ഞ നടപടികള്‍ മൂലം ഗര്‍ഭിണികളായ കുട്ടികള്‍ പ്രസവത്തിന് ആശുപത്രിയെ സമീപിക്കുന്നില്ല. ഇത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. പിതാവാണെങ്കില്‍ ജയിലിലും' എന്ന് ഗൊഗോയ് ട്വീറ്റ് ചെയ്തു.

ഗൊഗോയിയുടെ ആരോപണം ഇങ്ങനെ:

18 വയസിനു താഴെയായതിനാല്‍ പെണ്‍കുട്ടി പ്രസവത്തിന് ആശുപത്രിയെ സമീപിക്കാന്‍ മടിച്ചു. ആശുപത്രിയില്‍ വയസ് വെളിപ്പെട്ടാല്‍ ഭര്‍ത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിക്കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടി പ്രസവം ആശാ വര്‍കറെ പോലും അറിയിച്ചില്ല. പ്രസവത്തിനിടെ രക്തസ്രാവമുണ്ടായാണ് പെണ്‍കുട്ടി മരിച്ചത്.

ആശാ വര്‍കര്‍മാരെ വിവരമറിയിച്ചാല്‍ അവര്‍ പൊലീസിനും സര്‍കാറിനും വിവരം കൈമാറുമെന്ന് സാധാരണ കുടുംബാംഗങ്ങള്‍ പോലും ഭയപ്പെടുന്നു. ശൈശവ വിവാഹത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നത് അസം മന്ത്രിസഭയുടെ തീരുമാനമാണ്. 14-16 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്ത പുരുഷന്‍മാര്‍ക്കെതിരെ പോക്‌സോ പ്രകാരവും 17 വയസുള്ളവരെ വിവാഹം ചെയ്തവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുകയും ഭര്‍ത്താവിനെയും വിവാഹം നടത്തിയ പുരോഹിതന്‍മാരെയുമടക്കം ജയിലിലടക്കുകയും ചെയ്താണ് നടപടി ശക്തമാക്കുന്നത്.

സംഭവത്തില്‍ സര്‍കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ശൈശവ വിവാഹം തടയേണ്ടതാണെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വ്യാഴാഴ്ച അസം മന്ത്രി സഭ ശൈശവ വിവാഹത്തിനെതിരായ പൊലീസ് കാംപെയ് നിങ്ങിനെ അഭിനന്ദിക്കുകയും നടപടികള്‍ തുടരണമെന്നും ആവശ്യപ്പെട്ടു. അസം പൊലീസ് ഇതുവരെ 2,763 പേരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശൈശവ വിവാഹത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനായി നയ രൂപീകരണത്തിന് സബ് കമിറ്റി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം പുനരധിവാസ നയം രൂപീകരിക്കണമെന്നാണ് നിര്‍ദേശം. കമിറ്റി റിപോര്‍ട് സമര്‍പ്പിച്ച ശേഷം സംസ്ഥാന സര്‍കാര്‍ ഇവരുടെ കാര്യത്തില്‍ നടപടി സ്വീകരിക്കും.

Keywords: Teenage girl’s death: Congress slams Assam CM on child marriage crackdown policy, New Delhi, News, Pregnant Woman, Arrest, Police, Chief Minister, Allegation, National, Congress, National.

Post a Comment