Follow KVARTHA on Google news Follow Us!
ad

Arrested | സമൂഹ മാധ്യമങ്ങളില്‍ ആള്‍മാറാട്ടം നടത്തി 13 യുവതികളെ ശാരീരികമായി ഉപയോഗിച്ചതായി പരാതി; 28 കാരനായ ടെകി അറസ്റ്റില്‍; നല്ല ശമ്പളം വാങ്ങുന്ന ജോലി ചെയ്തിരുന്ന യുവാവ് സ്ത്രീകളെ കെണിയിലാക്കിയത് പണത്തിനല്ല, ലൈംഗിക വൈകൃതത്തിന് വേണ്ടിയെന്ന് ഡിസിപി

Techie poses as woman in Online and trapped 13 woman, arrested#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെംഗ്‌ളൂറു: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയായി ആള്‍മാറാട്ടം നടത്തി 13 യുവതികളെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ 28 കാരനായ ടെകി അറസ്റ്റില്‍. ഐടി ജീവനക്കാരനായ ദിലീപ് പ്രസാദ് എന്നയാളാണ് ബെംഗ്‌ളൂറു പൊലീസിന്റെ പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 'മോണിക', 'മാനേജര്‍' എന്നീ അപരനാമങ്ങള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയായി ആള്‍മാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു ഇയാള്‍. ഐടി മേഖലയില്‍ ജോലി നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കിയാണ് ലൈംഗികമായി ചൂഷണം ചെയ്തത്.

ഫോടോ ഷെയറിങ് മൊബൈല്‍ ആപ്ലികേഷന്‍ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴില്‍രഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാള്‍ ഉന്നമിട്ടത്. ഐടി മേഖലയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വശീകരിച്ച് യുവതികളെ ഹോടെല്‍ മുറികളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ കാമറയില്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് അവരെ വീണ്ടും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്തു. 

നല്ല ശമ്പളം വാങ്ങുന്ന ജോലിയാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പണത്തിനല്ല, ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് യുവതികളെ കെണിയിലാക്കിയതെന്ന് ഡിസിപി സി കെ ബാബ പറഞ്ഞു. ഐപിസി സെക്ഷന്‍ 376, ഐടി ആക്ട് 2000 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

News,National,India,Social-Media,Fraud,Police,Complaint,Abuse,Assault,Local-News, Techie poses as woman in Online and trapped 13 woman, arrested


ഇയാളുടെ തട്ടിപ്പിനിരയായ യുവതികളില്‍ ഒരാള്‍ ജനുവരി 26 ന് സൈബര്‍ ക്രൈം സെലിനെ സമീപിച്ച് പരാതി നല്‍കിയിരുന്നു. കോവിഡ്-19 ലോക്ഡൗണ്‍ കാലത്താണ് തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഇയാള്‍ കോളജ് കാലം മുതല്‍ക്കേ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പെടുന്നുണ്ടായിരുന്നു. 

ഒരാളെങ്കിലും ഇയാള്‍ക്കെതിരെ പൊലീസിനെ സമീപിച്ചതില്‍ സന്തോഷമുണ്ട്. തങ്ങളെ ബാധിക്കുന്ന ഏത് കുറ്റകൃത്യത്തിനും പൊലീസിനെ സമീപിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസമുണ്ടാകണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,Social-Media,Fraud,Police,Complaint,Abuse,Assault,Local-News, Techie poses as woman in Online and trapped 13 woman, arrested

Post a Comment