ഡെല്‍ഹിയില്‍ ക്യാംപ് ചെയ്താണ് ഇവര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് എംബാര്‍കേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടുന്നതിനായി പ്രവര്‍ത്തിച്ചത്. ഡിസംബര്‍ ആദ്യവാരമാണ് ഇവര്‍ ഡെല്‍ഹിയിലേക്ക് പോയത്. സംഘടനയിലെ അംഗങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് എത്തിയത്. എയര്‍പോര്‍ട്ടിന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ചാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ്, കെഎസ്എ സെക്രടറി മധുകുമാര്‍, എ സദാനന്ദന്‍, റശീദ് കുഞ്ഞിപ്പാറാല്‍, അബ്ദുല്‍ ഖാദര്‍ പനങ്ങാടന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ഡല്‍ഹിയിലെത്തിയത്.
വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യം വെച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ ഇവര്‍ ആദ്യം മലബാറില്‍ നിന്നുളള മുഴുവന്‍ എംപിമാരെയും നേരില്‍ കണ്ടു വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, വിവിധവകുപ്പ് സെക്രടറിമാര്‍ എന്നിവരെ നേരില്‍ കണ്ടു. കണ്ണൂര്‍ വിമാനത്താവള വിഷയങ്ങള്‍ അവതരിപ്പിച്ചു. എംപിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിടാസ്, കെ മുരളീധരന്‍, പി സന്തോഷ് കുമാര്‍, വി ശിവദാസന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് തുടങ്ങിയവരെല്ലാം കേന്ദ്രമന്ത്രിമാരെ കാണുന്ന സംഘത്തില്‍ പങ്കുചേര്‍ന്നു.
അതുകൊണ്ടു തന്നെ എംപിമാരുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിമാരെ സമയമെടുത്തു കണ്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. 2019- ഡിസംബര്‍ ഒന്‍പതിന് രാവിലെ 10.50ന് അബുദബിയിലേക്ക് പറന്ന ആദ്യവിമാനത്തില്‍ പറന്ന 152 യാത്രക്കാരാണ് സംഘടനയിലുള്ളത്. അന്നത്തെ യാത്രയില്‍ എയര്‍പോര്‍ട് ഡയറക്ടര്‍ ഹസന്‍കുഞ്ഞി, ഫ്ളവേഴ്സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യ വിനോദ്, കെ.ജയചന്ദ്രന്‍, ഷൈജു നമ്പരോണ്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.
Keywords: Latest-News,Kerala, Kannur, Top-Headlines, Hajj, Religion, Kannur Airport, Airport, Travel, Flight, Team Historical Journey in Joy where effort pays off.
< !- START disable copy paste -->