Follow KVARTHA on Google news Follow Us!
ad

Cheating | വിസ തട്ടിപ്പ്: സ്റ്റാര്‍ ഹൈറ്റിനെതിരെ തളിപറമ്പില്‍ 2 കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Complaint,Police,Visa,Cheating,Kerala,
കണ്ണൂര്‍: (www.kvartha.com) വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ടന്‍സിക്കെതിരെ തളിപ്പറമ്പ് പൊലീസ് രണ്ടു കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തു. ഇതോടെ തളിപറമ്പില്‍ മാത്രം ഇതുവരെയായി 19 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. പയ്യാവൂര്‍ സ്വദേശി ലിബിന്‍ പീറ്റര്‍, ചെമ്പന്തൊട്ടി സ്വദേശി എഎം ജസ്റ്റിന്‍ എന്നിവരുടെ പരാതിയിലാണ് ഏറ്റവും ഒടുവില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത്.

Taliparamba Visa fraud : 2 more cases registered against Star Heights, Kannur, News, Complaint, Police, Visa, Cheating, Kerala

സ്ഥാപനത്തിന്റെ ഉടമകളായ പിപി കിഷോര്‍ കുമാര്‍, സഹോദരന്‍ പിപി കിരണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 2021- മുതല്‍ 2022 വരെ യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് പലപ്പോഴായി പ്രതികള്‍ പരാതിക്കാരായ രണ്ടു പേരില്‍ നിന്നും 5.70 ലക്ഷം രൂപ വീതം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി.

കേസിലെ പ്രതികളായ കിഷോറും കിരണും ഒളിവിലാണ്. ഇവരെ ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെമ്പന്തൊട്ടിയിലെ ഇവരുടെ വീടും അടഞ്ഞുകിടക്കുകയാണ്.

Keywords: Taliparamba Visa fraud : 2 more cases registered against Star Heights, Kannur, News, Complaint, Police, Visa, Cheating, Kerala.

Post a Comment