Follow KVARTHA on Google news Follow Us!
ad

Fire | തളിപ്പറമ്പില്‍ വന്‍ തീപ്പീടിത്തം; കാരക്കുണ്ടില്‍ ഏകറുകണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു

Taliparamba: Fire catches grasslands#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ഏകറുകണക്കിന് സഥലം കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ കാരക്കുണ്ടിലെ ഏറോസിസ് കോളജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത്. പിന്നീട് ഏകദേശം 50 ഏകര്‍ സ്ഥലത്തേക്ക് തീ വ്യാപിച്ചു. പുല്ലിനും കാടിനും വിറകിനും സമീപത്ത് കൂട്ടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു. കാറ്റ് ഉണ്ടായതിനാല്‍ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. 

അഗ്നിരക്ഷാസേനയുടെ വാഹനത്തിനെത്താന്‍ സാധിക്കാത്ത സ്ഥലത്താണ് കൂടുതലും തീപ്പിടിത്തം ഉണ്ടായത്. വാഹനമെത്തുന്ന സ്ഥലങ്ങളില്‍ വെള്ളം പമ്പ് ചെയ്തു. മറ്റിടങ്ങളില്‍ ബകറ്റില്‍ വെള്ളം കോരി ഒഴിച്ചും പച്ചിലകമ്പ് വെട്ടിയെടുത്ത് അടിച്ചും മൂന്ന് മണിയോടെ തീക്കെടുത്തി. സാമൂഹ്യ ദ്രോഹികള്‍ കരുതിക്കൂട്ടി തീയിടുന്നതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

News,Kerala,State,Local-News,Fire,Kannur, Taliparamba: Fire catches grasslands


ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുടിക്കാനത്ത് അങ്കണവാടിക്ക് സമീപത്തെ ഉദ്ദേശം 10 ഏകര്‍ സ്ഥലത്തെ അകേഷ്യ മരത്തോട്ടവും അതിലെ അടിക്കാട്ടും കത്തിനശിച്ചു. വാഹനങ്ങള്‍ക്കെത്താന്‍ സാധിക്കാത്ത സ്ഥലത്താണ് തീപ്പിടിച്ചത്. എന്നാല്‍ രണ്ടരയോടെ തീ അണച്ചു. മുടിക്കാനത്ത് ഒരു വ്യക്തിയുടെ സ്ഥലവും കാരക്കുണ്ടില്‍ ഒരു വ്യക്തിയുടെ മിച്ചഭൂമിയുമാണ്. ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ സഹദേവന്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ദയാല്‍ എന്നിവരുടെ നേത്യത്വത്തിലാണ് തീ അണച്ചത്.


Keywords: News,Kerala,State,Local-News,Fire,Kannur, Taliparamba: Fire catches grasslands

Post a Comment