Follow KVARTHA on Google news Follow Us!
ad

Protest | തളിപ്പറമ്പില്‍ അരിയില്‍ ശുകൂര്‍ അനുസ്മരണത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി; സംഭവത്തില്‍ പ്രതിഷേധം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Complaint,Protest,Criticism,Police,Kerala,
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ അരിയില്‍ ശുകൂര്‍ അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മാര്‍കിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായ അരിയില്‍ അബ്ദുല്‍ ശുകൂര്‍ അനുസ്മരണ നീതി ജാഥയുടെ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്.

അക്രമകാരികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് എം എസ് എഫ് തളിപ്പറമ്പ് മുനിസിപല്‍ കമിറ്റി പ്രസിഡന്റ് സഫ്വാന്‍ കുറ്റിക്കോലും ജെനറല്‍ സെക്രടറി അജ്മല്‍ പാറാടും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.

Taliparamba: Complaint of vandalizing propaganda boards of Ariyil Shukur commemoration, Kannur, News, Complaint, Protest, Criticism, Police, Kerala.

രക്ത സാക്ഷ്യത്വത്തിന്റെ പതിനൊന്നാം വാര്‍ഷിക വേളയില്‍ ശുകൂറിന്റെ മായാത്ത ഓര്‍മകളുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന നീതി ജാഥ പ്രചരണത്തിന് വേണ്ടി മുക്കോല, ഞാറ്റുവയല്‍ ശാഖകളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്ര വിധിക്കുവേണ്ടിയുള്ള എം എസ് എഫിന്റെ പോരാട്ടങ്ങളെ ഇല്ലാതാക്കിക്കളയാന്‍ ഇതുകൊണ്ടാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Keywords: Taliparamba: Complaint of vandalizing propaganda boards of Ariyil Shukur commemoration, Kannur, News, Complaint, Protest, Criticism, Police, Kerala.

Post a Comment